പ്രണയവിപണിയെ കൊഴുപ്പിക്കുന്ന 'valantines' ദിനത്തില്‍ പ്രണയത്തെ കച്ചവട സംസ്കാരത്തിലേക്ക് വലിചിഴക്കാതെ ഇരിക്കണമെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഈ 'valantines' ദിനത്തില്‍ പണം കൊടുത്ത് വാങ്ങുന്ന യാതൊരു ഉപഹാരവും അവര്‍ പരസ്പരം കൈമാറിയില്ല. അവള്‍ക്കു വേണ്ടി തയ്യാറാക്കിയ രണ്ടു പേജോളം വരുന്ന തന്റെ കാവ്യം ആലേഖനം ചെയ്ത് photoshop ല്‍ താന്‍ തന്നെ ഡിസൈന്‍ ചെയ്ത ഗ്രീടിംഗ് കാര്‍ഡ്, 'കോളറകാലത്തെ പ്രണയത്തി'ല്‍ വച്ചു അവന് അവള്‍ക്കു കൈമാറി. ചിത്രകാരിയായ അവളാകട്ടെ ദിവസങ്ങള്‍ പരിശ്രമിച്ച് അവനു വേണ്ടി തയ്യാറാക്കിയ, രക്തം വാര്‍ന്നൊലിക്കുന്ന രണ്ടായി പിളര്‍ന്ന ചുവന്ന ഹൃദയത്തിലേക്ക് പറന്നു കയറുന്ന വെള്ളരിപ്രാവിന്റെ ഓയില്‍ പെയിന്റിംഗ് ആണ് ഉപഹാരമായി തിരഞ്ഞെടുത്തത്.
യാതൊരു വ്യത്യസ്തതയും ഇല്ലെങ്കിലും തങ്ങളുടെ പ്രണയം വ്യത്യസ്തമാണെന്ന് കരുതുന്ന പ്രണയിതാക്കളുടെ ലോകത്ത് ആയിരുന്നിട്ടും, വളരെ നാളത്തെ പരിചയത്തിനു ശേഷവും പ്രണയത്തെ പറ്റി അവരില്‍ ഒരു ഉറച്ച കാഴ്ചപാട് ഉണ്ടായിരുന്നില്ല. ഈ 'valantines' ദിനത്തില്‍ പരസ്പരം കൈമാറിയ ഉപഹരങ്ങളിലുടെ അവര്‍ അതേപറ്റി തന്നെ വിണ്ടും സംവദിച്ചു. പ്രണയം വേദനയും, സമാധാനവും, സന്തോഷവും, സമ്മര്‍ദ്ദവും അതിലുപരി ജീവനും ജീവിതവുമായ ഒരു ഫിക്ഷന്‍ ആയി അവള് ഉപമിച്ചപ്പോള്‍, അവന്റെ സന്ദേശങ്ങള്‍ പ്രണയം എന്ന ഫിക്ഷന്‍ കൊണ്ടാടപ്പെടുകയാണ്. ആ ഫിക്ഷനെ അതിന്റെ പരമ്യത്തിലെത്തിക്കുന്ന 'കോളറകാലത്തെ പ്രണയ'വും അവന് അവള്‍ക്ക് തന്റെ ഉപഹരത്തോടൊപ്പം കൊടുത്തിരുന്നല്ലോ. ഏതായാലും പ്രണയത്തെ ഫിക്ഷനായി ചിത്രികരിക്കുന്നതില്‍ അവര്‍ രണ്ടു പേരും സമാന ഹൃദയരായിരുന്നു എന്ന് വേണം കരുതാന്‍.
'valantines' ദിനം പ്രമാണിച്ച് ധാരാളം തര്ക്കവിതര്ക്കങ്ങളിലുടെ ആണെങ്കിലും അവസാനം പ്രണയം എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ കോളേജില്‍ സംഘടിപ്പിച്ചിരുന്നു. പ്രണയ വിവാഹിതരായ അധ്യാപകര്‍, കാമുകീ കാമുകന്മാര്, പ്രണയ വിരോധികള്‍, പ്രണയാര്ധികള്, ഇതൊന്നും അല്ലാത്തവര്‍ അങ്ങനെ ഒരു നിറഞ്ഞ സദസ്സായിരുന്നു സെമിനാര്‍ ഹാള്‍. അവിടെ അവര്‍ രണ്ടു പേരും തങ്ങളുടെ സ്ഥാനം നേരത്തെ തന്നെ ഉറപ്പിക്കുകയും ചെയ്തിരുന്നു.
യാതൊരു വ്യത്യസ്തതയും ഇല്ലെങ്കിലും തങ്ങളുടെ പ്രണയം വ്യത്യസ്തമാണെന്ന് കരുതുന്ന പ്രണയിതാക്കളുടെ ലോകത്ത് ആയിരുന്നിട്ടും, വളരെ നാളത്തെ പരിചയത്തിനു ശേഷവും പ്രണയത്തെ പറ്റി അവരില്‍ ഒരു ഉറച്ച കാഴ്ചപാട് ഉണ്ടായിരുന്നില്ല. ഈ 'valantines' ദിനത്തില്‍ പരസ്പരം കൈമാറിയ ഉപഹരങ്ങളിലുടെ അവര്‍ അതേപറ്റി തന്നെ വിണ്ടും സംവദിച്ചു. പ്രണയം വേദനയും, സമാധാനവും, സന്തോഷവും, സമ്മര്‍ദ്ദവും അതിലുപരി ജീവനും ജീവിതവുമായ ഒരു ഫിക്ഷന്‍ ആയി അവള് ഉപമിച്ചപ്പോള്‍, അവന്റെ സന്ദേശങ്ങള്‍ പ്രണയം എന്ന ഫിക്ഷന്‍ കൊണ്ടാടപ്പെടുകയാണ്. ആ ഫിക്ഷനെ അതിന്റെ പരമ്യത്തിലെത്തിക്കുന്ന 'കോളറകാലത്തെ പ്രണയ'വും അവന് അവള്‍ക്ക് തന്റെ ഉപഹരത്തോടൊപ്പം കൊടുത്തിരുന്നല്ലോ. ഏതായാലും പ്രണയത്തെ ഫിക്ഷനായി ചിത്രികരിക്കുന്നതില്‍ അവര്‍ രണ്ടു പേരും സമാന ഹൃദയരായിരുന്നു എന്ന് വേണം കരുതാന്‍.
'valantines' ദിനം പ്രമാണിച്ച് ധാരാളം തര്ക്കവിതര്ക്കങ്ങളിലുടെ ആണെങ്കിലും അവസാനം പ്രണയം എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ കോളേജില്‍ സംഘടിപ്പിച്ചിരുന്നു. പ്രണയ വിവാഹിതരായ അധ്യാപകര്‍, കാമുകീ കാമുകന്മാര്, പ്രണയ വിരോധികള്‍, പ്രണയാര്ധികള്, ഇതൊന്നും അല്ലാത്തവര്‍ അങ്ങനെ ഒരു നിറഞ്ഞ സദസ്സായിരുന്നു സെമിനാര്‍ ഹാള്‍. അവിടെ അവര്‍ രണ്ടു പേരും തങ്ങളുടെ സ്ഥാനം നേരത്തെ തന്നെ ഉറപ്പിക്കുകയും ചെയ്തിരുന്നു.
സെമിനാറില്‍ ആദ്യം വന്നു സംസാരിച്ച പ്രായം ചെന്ന അധ്യാപകന് പ്രണയത്തിന്റെ മഹാത്മ്യത്തെ കുറിച്ചും, ലോകസമാധാനത്തെ കുറിച്ചും പ്രണയം ഇല്ലായിരുന്നെങ്കില്‍ വന്നു ചേര്ന്നെക്കാവുന്ന അവസ്ഥയെ കുറിച്ചും മറ്റും മറ്റും നീണ്ട ഒരു പ്രസംഗം തന്നെ നടത്തി. എല്ലാവരും പ്രണയിക്കാന്‍ ആഹ്വാനം നല്കി നിര്‍ത്തിയെങ്കിലും നിശബ്ദമായ ഒരു ചര്‍ച്ച ആയിരുന്നു അവസാനം നടന്നത്. പിന്നീടു വന്ന പ്രാസംഗികന് പ്രണയം മിശ്രവിവാഹത്തെ പ്രോത്സഹിപ്പിക്കുന്നതിനെ കുറിച്ചും അത് നാനാത്വത്തില്‍ ഏകത്വം എന്ന തത്വം സാര്ധകമാക്കുന്നതിനെ കുറിച്ചും പ്രസംഗിച്ചു. ഇതിന്റെ ഒടുവിലത്തെ ചര്‍ച്ച കുറച്ചുകുടി സജീവമായിരുന്നു. മതംമാറ്റം മുന്നില്‍ കണ്ടു കൊണ്ടുള്ള കപടപ്രണയത്തെ കുറിച്ചും മറ്റും ചര്‍ച്ച വഴുതിമാറി അവസാനിച്ചു. പ്രണയത്തെ അനുകുലിച്ചും പ്രതികുലിച്ചും കൊണ്ടുള്ള പ്രസംഗങ്ങള്‍ വേണ്ടും നടന്നു. ഇങ്ങനെ പലവിധ പ്രസംഗങ്ങളും സംവാദങ്ങളും നടക്കുന്നതിനിടയില്‍ അവിവാഹിതനായ ഒരു അധ്യാപകന് സംഭാഷനത്തിനെത്തി. വിവാദപരവും ചിന്തോദീപകവും ആയ പല ആശയങ്ങളും തങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആ അധ്യാപകന് ഇവിടെയും ഒരു വിവാദം സൃഷ്ടിച്ചേക്കുമെന്ന് അവര്‍ രണ്ടു പേരും പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം സംസാരിച്ചത് ഒരു വ്യത്യസ്ഥ തലത്തിലയിരുന്നു.
സാധാരണ നാട്ടുനടപ്പ് അനുസരിച്ചു 'പ്രണയസാഫല്യം' എന്നത് കൊണ്ട് അര്ത്ഥമാക്കപെടുന്നത് വിവാഹമാണ്. എന്നാല്‍ വിവാഹത്തെ പ്രണയത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആയി ചിത്രീകരിക്കാന്‍ കഴിയുമോ? ഇവിടെ നിന്നാണ് ആ സംഭാഷണം തുടങ്ങുന്നത്. പ്രണയം എന്നത് ഫിക്ഷനും വിവാഹം എന്നത് യാഥാര്‍ത്ഥ്യവും, ഫിക്ഷനും യാഥാര്‍ത്ഥ്യവും പരസ്പരം വിപരീതങ്ങളും ആയിരിക്കെ, വിവാഹത്തോടെ പ്രണയത്തിനു ആത്മഹത്യ ചെയ്യാതെ നിവര്തിയുണ്ടോ? വിവാഹം കഴിക്കാതെ ജീവിതകാലം മുഴുവന്‍ പ്രണയിച്ചു ജീവിക്കാന്‍ കഴിയുമോ? വിവാഹമാണോ പ്രണയമാണോ കുടുതല്‍ ജീവിതോന്മേഷം നല്‍കുന്നത്? ഇങ്ങനെ ചോദ്യങ്ങള്‍ ശരം കണക്കെ ഓരോരുത്തരുടെയും മനസ്സിലേക്ക് പായിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. വിവാഹിതരുടെ ഇടയില്‍ അസ്വസ്ഥതയും, വിവാഹിതരാകാന്‍ പോകുന്നവരുടെ ഇടയില്‍ ഭയവും, അവിവാഹിതരുടെ ഇടയില്‍ സമ്മര്‍ദ്ദവും, പ്രണയിതാക്കളുടെ ഇടയില്‍ തീക്കനലും വാരിവിതറി കൊണ്ട് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ ചര്‍ച്ച വളരെ സജീവമായിരുന്നു.
വിദേശരാജ്യങ്ങളിലും, ഇപ്പോള്‍ ഇന്ത്യയില്‍ തന്നെയും ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ നിലനില്‍ക്കുന്ന 'live in relationship' നെ പറ്റിയായി ചര്‍ച്ച. അത്, പിന്നീടു കുടുംബത്തിന്റെ ശിധിലീകരണത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചും, വാര്‍ധക്യത്തിന്റെ ഏകാന്തതയെ കുറിച്ചും മറ്റും വഴിമാറി സഞ്ചരിച്ചു. കുടുംബ വ്യവസ്ഥയില്‍ അടിമുടി നില നില്ക്കുന്ന കൃത്രിമത്വം പിന്നീടു ചര്‍ച്ചയെ കുടുതല്‍ സജീവമാക്കി. ഒടുവില്‍ അരാജകജീവിതം വരെ വന്നെത്തി എല്ലാ പ്രാവശ്യത്തെയും പോലെ സമയ ദൌര്‍ലഭ്യം കാരണം ചര്‍ച്ച അവസാനിപ്പിക്കേണ്ടി വന്നു. ചര്‍ച്ചകളും തിരക്കുകളും എല്ലാം കഴിഞ്ഞപ്പോഴേക്കും അവര്‍ രണ്ടു പേരും സംശയങ്ങളുടെ കൊടുമുടിയില്‍ എത്തിയിരുന്നു. യാഥാര്‍ത്ഥ്യത്തെ സ്വപ്നലോകത്ത് നിന്ന് നേരിടണമോ അതോ സ്വപ്നലോകത്തെ യാഥാര്‍ത്ഥ്യം കൊണ്ട് നേരിടണമോ എന്നതായിരുന്നു അവരുടെ മുന്നിലെ ചോദ്യം.
വര്‍ഷങ്ങള്‍ക്കു ശേഷം - 1
valantines ദിനങ്ങള്‍ ഒരുപാടൊരുപാട് കടന്നു പോയി. കോളേജിലെ പുര്‍വവിദ്യാര്‍ഥി സങ്കമവേള. പഴയകാല ജീവിതത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കാനും, പരസ്പരം പങ്കിടാനും ഓര്‍മ്മചെപ്പിന്റെ ആഴങ്ങളില്‍ മണ്മറഞ്ഞു പോയവയെ പരതി തേച്ചു മിനുക്കാനും ജീവിതത്തിന്റെ 'തിരക്കുകളില്‍' മുങ്ങിയപ്പോള്‍ എങ്ങോ പോയി മറഞ്ഞ് ഇല്ലാതായ ആ 'നല്ല വസന്ത കാലത്തെ' കുറിച്ചു ഓര്‍ത്ത് കണ്ണീര് വരക്കാനും പലരും തത്രപ്പാടിലായിരുന്നു. ഇതിനിടെ സ്വപ്നലോകത്തെന്ന പോലെ രണ്ടു പേര് എല്ലാവര്‍ക്കുമിടയില്‍ സല്ലപിച്ചു നടക്കുന്നു. പലരും പറഞ്ഞു: അവരിപ്പോഴും പ്രണയത്തിലാണ്; അവരുടെ മനസ്സില്‍ എന്നും വസന്തകാലമാനത്രേ; കാലത്തെ തോല്പിച്ചവര്; സ്വപ്നലോകം കൊണ്ട് യാഥാര്‍ത്ഥ്യത്തെ കീഴടക്കിയവര്‍.
വര്‍ഷങ്ങള്‍ക്കു ശേഷം - 2
ശിശിരകാലത്തിലെ ഒരു സായാഹ്നം. കടല്‍ തീരത്തു മണ്പ്രതിമ കെട്ടി കളിക്കുന്ന തങ്ങളുടെ മകളെ നോക്കി തീരത്തു ഇരിക്കുന്ന അച്ഛനും അമ്മയും. മകളുടെ പ്രവര്‍ത്തികളില്‍ നോക്കി അനന്തം കണ്ടെത്തുന്നതോടൊപ്പം സായാഹ്ന സുര്യനെ നോക്കി അതിന്റെ വശ്യ സൌന്ദര്യവും അവര്‍ വേണ്ടുവോളം ആസ്വദിക്കുന്നുണ്ട്. അതോടൊപ്പം മകളുടെ ഭാവി കാര്യങ്ങളെ പറ്റിയുള്ള ഗഹനമായ ചിന്തകളും ചര്‍ച്ചകളും. ചെറിയ ലോകം മനസ്സിലുള്ളവര്‍ക്ക് നല്ല കുടുംബനാഥനും നാഥയുമാകാന് കഴിയുമത്രേ. ഒരു കാലത്ത് വിപ്ലവം സൃഷ്ടിച്ച എന്നാല്‍ പിന്നെടെപ്പോഴോ ആ വിപ്ലവം ഒക്കെ സമുഹത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ അടിയറവു പറഞ്ഞു കീഴടങ്ങിയ ആ പഴയ കമിതാക്കള്‍ ഇന്ന് പരസ്പം അവകാശികളായി മറ്റൊരു ലോകത്ത് ഒരു കുടുംബത്തിന്റെ നാഥനും നാഥയുമായി കഴിയുന്നു. സ്വപ്ന ലോകങ്ങള്‍ അവര്‍ക്ക് അന്യമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം - 3
കുടുംബ കോടതിയില്‍ ഭാര്യാഭര്ത്താക്കന്മാര്. രണ്ടു പേരെയും യോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ പഴ്വേലയാണെന്ന് മനസ്സിലാക്കിയ കോടതി അവരുടെ വിവാഹമോചനത്തിനുള്ള നടപടികളിലേക്ക് കടന്നു. സ്വപ്ന ലോകത്ത് പടുത്തുയര്‍ത്തിയ കൊട്ടാരത്തിന്റെ അടിത്തറ തോണ്ടി അവിടേക്ക് വെള്ളം ഒഴുക്കി വിട്ടത് രണ്ടു പേരും ചേര്‍ന്ന് തന്നെ ആയിരുന്നു. എന്നാല്‍ ആ കൊട്ടാരം നിലംപൊത്തിയാല്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ രണ്ടു പേര്‍ക്കും സഹിക്കവുന്നതിനപ്പുരത്തായിരുന്നു. അത് കൊണ്ട് തന്നെ വന്നെത്തിയേക്കാവുന്ന ഒരു പ്രളയത്തെ മുന്നില്‍ കണ്ട് അവര്‍ രണ്ടുപേരും എന്നും ചെയ്തിരുന്ന പോലെ നന്നായി ആലോചിച്ചെടുന്ന ഉറപ്പുള്ള തീരുമാനമായിരുന്നു വിവാഹമോചനം. കുടുംബത്തിന്റെ കെട്ടുപാടുകള്‍ സ്വാതന്ത്ര്യം കൊതിക്കുന്ന മനസ്സുകള്‍ക്ക് വിലങ്ങുതടിയവാന് അവര്‍ രണ്ടു പേരും അനുവദിച്ചില്ല. അവര്‍ക്കിടയിലെ പ്രണയം നഷ്ടമാകുന്നതിന്റെ വേദനയും പേറി നടക്കാന്‍ രണ്ടു പേരും തയ്യാറല്ലെന്ന് ഏറ്റുപറഞ്ഞു കൊണ്ടാണ് വിവാഹമോചനം തിരഞ്ഞെടുത്തത്. നേരത്തെ തന്നെയുള്ള വിപ്ലവചിന്ത കാരണം സന്തതികള്‍ ഒന്നും വേണ്ടെന്നു വച്ചത് ഇപ്പോള്‍ അനുഗ്രഹമായെന്ന് അവര്‍ പരസ്പരം ആശ്വസിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം - 4
5 comments:
സാധാരണ നാട്ടുനടപ്പ് അനുസരിച്ചു 'പ്രണയസാഫല്യം' എന്നത് കൊണ്ട് അര്ത്ഥമാക്കപെടുന്നത് വിവാഹമാണ്. എന്നാല്‍ വിവാഹത്തെ പ്രണയത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആയി ചിത്രീകരിക്കാന്‍ കഴിയുമോ?
പ്രണയം ഒരു story ആയി കണ്ടാല്‍ തീര്‍ച്ചയായും marriage is the end of that story...
മനസ്സില്‍ പ്രണയം അസ്തമിക്കാതിരിക്കുന്നത് തന്റെ പ്രണയത്തെ സ്വന്തമാക്കാതെ ഇരിക്കുമ്പോഴാണ്. താന്‍ പ്രണയിക്കുന്നത് സ്വന്തമാക്കുന്നതോടെ ആ പ്രണയം അസ്തമിക്കുന്നു
good job man...this is somehow telling the arrangement of a life after marriage...everything is an arrangement. people just going on with the pace just for the sake of going...all are just some artificial show off and adjustments!!
The line that i like the most is 'വിവാഹത്തെ പ്രണയത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആയി ചിത്രീകരിക്കാന്‍ കഴിയുമോ?'
It is throwing a lot of questions as fire in all peoples mind who read this article. That question has different level of thoughts. It is telling to think about love, marriage, family bonding etc. A person can think about that question in lot of different angles...
Post a Comment