തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ വാര്‍ത്തെടുത്ത മനസ്സും ശരീരവുമായി, ഒരു വയോവ്രദ്ധന്‍, പാദങ്ങളില്‍ ചെരുപ്പിന്റെ സംരക്ഷ്ണം പോലുമില്ലാതെ ബസ്സില്‍ എന്റെയടുത്തിരിക്കുന്നുണ്ടായിരുന്നു. തിളക്കം നഷ്ടപ്പെട്ട്, മങ്ങല്‍ ബാധിച്ച്, അഗാധ ഗര്‍ത്തങ്ങളില്‍ വീണെന്ന പോലെയുള്ള ആ കണ്ണുകള്‍ക്ക് എന്തെല്ലാം കാഴ്ചകളുടെ കഥകള്‍ പറയാനുണ്ടാകും? മുന്‍സീറ്റിലെ കമ്പിയില്‍ മുറുകെ പിടിച്ചിരുന്ന, കൈകള്‍ എന്ന് പേരു വിളിക്കാവുന്ന ശോഷിച്ച അവയവം, എന്തെല്ലാം പ്രവര്‍ത്തനങ്ങളിലൂടെ കടന്നു വന്നതാവാം? വാര്‍ദ്ധക്യം എന്നത് ഒരു ഭീകരതയാണോ?
No comments:
Post a Comment